മൂന്നാംദിനവും സ്വര്‍ണവില മുകളിലേക്ക്; ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിനവും സ്വർണവില ഉയർന്നു. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വർധിച്ചത്.

ഇതോടെ ഒരു പവൻ സ്വർണത്തിന് 58,480 രൂപയിലും ഗ്രാമിന് 7,285 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 6,010 രൂപയാണ്.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വെള്ളിയാഴ്ചയും വ്യാപാരം നടക്കുന്നത്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. മൂന്നുദിവസംകൊണ്ട് വർധിച്ചത് 1,200 രൂപയാണ്. എന്നാല്‍ നാലിന് സ്വർണവില 360 രൂപ കുറഞ്ഞിരുന്നു. തുടർന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ബുധനാഴ്ച സ്വർണവില ഉയർന്നു. പിന്നീട് കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് വർധിച്ചത് 600 രൂപയാണ്. പത്തുദിവസം കൊണ്ട് ആയിരം രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ഡിസംബർ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20 ന് 56,320 രൂപയായി താഴ്ന്നതാണ് ഡിസംബർ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലെയും വിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിനു 2,673.68 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, വെള്ളിയുടെ വിലയും കൂടി. ഒരു ഗ്രാം ഹാള്‍മാർക്ക് വെള്ളിയുടെ വില 98 രൂപയാണ്.

Post a Comment

Previous Post Next Post