കണ്ണൂർ: രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിക്കുന്നതില്‍ വലിയ വിജയം കണ്ടതിനാല്‍ വളപട്ടണം-പാപ്പിനിശ്ശേരി റൂട്ടില്‍ ജനുവരി മൂന്ന് മുതല്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്‌കരണം തുടരാൻ തീരുമാനം.
കെ വി സുമേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേർന്ന ജില്ലാതല യോഗവും പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗവും ഇക്കാര്യം അംഗീകരിച്ചതായി എംഎല്‍എ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇത് പ്രകാരം പാപ്പിനിശ്ശേരി കോട്ടണ്‍സ് റോഡ് വണ്‍വെ ആയി തുടരും.
കണ്ണൂർ ഭാഗത്തു നിന്ന് തളിപ്പറമ്ബ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വളപട്ടണം പാലം കഴിഞ്ഞ് പഴയങ്ങാടി റൂട്ടിലേക്ക് കയറി കോട്ടണ്‍സ് റോഡ് വഴി ചുങ്കം പാപ്പിനിശ്ശേരി വഴി തളിപ്പറമ്ബ് ഭാഗത്തേക്ക് പോവുന്ന രീതിയിലുള്ള പരിഷ്കാരത്തിലൂടെ വളപട്ടണം പാലത്തിലെ ഗതാഗതക്കുരുക്ക് ഇല്ലാതായി. കണ്ണൂർ ഭാഗത്തുനിന്ന് പഴയങ്ങാടിയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് നിലവിലുള്ളത് പോലെ കെഎസ്ടിപി റോഡ് വഴി തന്നെയാണ് പോകുന്നത്. തളിപ്പറമ്ബ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ദേശീയപാതയിലൂടെ നേരെ വണ്‍വേ ആയി കണ്ണൂരിലേക്ക് പോകുന്നതിനാല്‍ ഈ ഭാഗത്തും തിരക്കൊഴിഞ്ഞു . തളിപ്പറമ്ബില്‍നിന്ന് വന്ന് പഴയങ്ങാടിയിലേക്ക് പോവുന്ന വാഹനങ്ങള്‍ വളപട്ടണം പാലത്തിന് മുമ്ബായി പഴയങ്ങാടി റോഡില്‍ കയറി കെഎസ്ടിപി റോഡ് വഴിയാണ് പോകുന്നത്. പഴയങ്ങാടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കണ്ണൂരിലേക്ക് പോവാനും തളിപ്പറമ്ബിലേക്ക് പോവാനും കോട്ടണ്‍സ് റോഡ് വഴി ചുങ്കത്ത്‌നിന്ന് ദേശീയപാതയിലേക്ക് കയറുന്ന രീതിയിലാണ് പരിഷ്കാരം നടപ്പിലാക്കിയത്.
കോട്ടണ്‍സ് റോഡില്‍ വലിയ ചരക്ക് വാഹനങ്ങള്‍ ദിവസങ്ങളോളം നിർത്തിയിടുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാല്‍ ഇത് ഒഴിവാക്കാൻ സ്ഥാപന ഉടമകള്‍ക്ക് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നോട്ടീസ് നല്‍കും. വലിയ വാഹനങ്ങള്‍ ചരക്ക് ഇറക്കി പോവണം എന്ന് നിർദ്ദേശിക്കും. പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികളുടെ പരാതികള്‍ പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി.
ഇതിന്റെ തുടർച്ചയായി പുതിയതെരുവിലെ ഗതാഗതക്കുരുക്കഴിക്കുന്നതിനായി നടപ്പിലാക്കേണ്ട ക്രമീകരണങ്ങളെക്കുറിച്ച് പഠിക്കാൻ ജില്ലാതല യോഗത്തില്‍ ആർടിഒക്ക് എഡിഎം സി പദ്മചന്ദ്ര കുറുപ്പ് നിർദേശം നല്‍കി. ഇതിന്റെ ഭാഗമായി ചിറക്കലില്‍ യോഗം വിളിച്ചു ചേർക്കുമെന്ന് എംഎല്‍എ അറിയിച്ചു.
കെ വി സുമേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തില്‍ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല, വൈസ് പ്രസിഡന്റ് പി പ്രദീപൻ, കണ്ണൂർ ആർടിഒ ഇ.എസ് ഉണ്ണികൃഷ്ണൻ, വളപട്ടണം സി ഐ ടിപി സുമേഷ്, എസ്‌ഐ പി. ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് മെമ്ബർമാർ, പഞ്ചായത്ത് സെക്രട്ടറി എൻ പ്രീജിത്ത്, ബസ് ഓണേഴ്സ് യൂനിയൻ ഭാരവാഹികള്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment