പാനൂരിൽ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടോടിയ ഒൻപതുകാരന് കിണറ്റിൽ വീണ് ദാരുണാന്ത്യം



                          
പാനൂർ: പാനൂരിനടുത്ത് തൂവ്വക്കുന്നിൽ പറമ്പിൽ കളിച്ചു കൊണ്ടിരിക്കെ നായ പിന്നാലെ ഓടിയതിനെ തുടർന്ന് ആൾമറയില്ലാത്ത കിണറ്റിൽ വീണ് ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം. തൂവ്വക്കുന്ന് ചേലക്കാട് മസ്ജിദിന് സമീപം ചേലക്കാട് ഉസ്മാൻ - ഫൗസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഫസൽ (9) ആണ് മരിച്ചത്. തൂവ്വക്കുന്ന് എൽ.പി സ്കൂൾ നാലാംക്ലാസ് വിദ്യാർത്ഥിയാണ്. വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം കളിച്ചു കൊണ്ടിരിക്കെ നായ പിന്നാലെ ഓടിയതിനെ തുടർന്ന് കുട്ടികൾ ചിതറി ഓടുകയായിരുന്നു. 

മറ്റെല്ലാവരും  അവരവരുടെ വീടുകളിൽ എത്തിയെങ്കിലും ഫസലിനെ കാണാതായതിനെതുടർന്ന് നടത്തിയ തെരച്ചലിലാണ് സമീപത്തെ പറമ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.സഹോദരി: ആൽഫ ഫാത്തിമ.

Post a Comment

Previous Post Next Post