കണ്ണൂര്‍ ചാല്‍ ബീച്ചിന് ചരിത്ര നേട്ടമായി ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം


അഴീക്കോട് : പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ചാല്‍ ബീച്ച്‌.
ഡെൻമാർക്ക് ആസ്ഥാനമായി ലോകത്ത് 51 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഫൗണ്ടേ
ഷൻ ഫോർ എൻവയോണ്‍മെന്റല്‍ എജുക്കേഷൻ (എഫ്‌ഇഇ) എന്ന സംഘടനയാണ് വിശദമായ പരിശോധനകള്‍ക്കു ശേഷം ബ്ലൂ ഫ്‌ളാഗ് പദവി നല്‍കിയത്. സംസ്ഥാനത്ത് ബ്ലൂ ഫ്‌ളാഗ് അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ബീച്ചാണ് ചാല്‍ ബീച്ച്‌. രാജ്യത്ത് 13 ബീച്ചുകള്‍ക്കാണ് ഈ വർഷം ബ്ലൂ ഫ്‌ളാഗ് അംഗീകാരം ലഭിച്ചത്.
ജൈവവൈവിധ്യ സമ്ബന്നമായ ചാല്‍ ബീച്ചില്‍ കണ്ണൂർ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലും നടത്തിയ പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളാണ് ബ്ലൂ ഫ്ളാഗ് ലഭിക്കാൻ വഴിയൊരുക്കിയത്. ജനുവരി ഒമ്ബതിന് അഹമ്മദാബാദിലെ സെൻറർ ഫോർ എൻവയോണ്‍മെൻറല്‍ എജുക്കേഷൻ (സിഇഇ) കാമ്ബസില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറൻസില്‍ ചാല്‍ ബീച്ചിനു വേണ്ടി ഡിടിപിസി ബീച്ച്‌ മാനേജർ പി ആർ ശരത്കുമാർ പതാക ഏറ്റുവാങ്ങി. ബ്ലൂ ഫ്‌ലാഗ് പ്രവർത്തനങ്ങളുടെ അവലോകനം, ചാല്‍ ബീച്ചില്‍ ബ്ലൂ ഫ്‌ളാഗ് അവാർഡ് ലഭ്യമാക്കാനായി നടത്തിയ മാനദണ്ഡങ്ങളുടെ പ്രസന്റേഷൻ, ഗ്രൂപ്പ് ഡിസ്‌കഷൻ തുടങ്ങിയവ നടന്നു.

Post a Comment

Previous Post Next Post