കണ്ണൂർ: കണ്ണൂർ തളാപ്പ് മക്കാനി ദേശീയപാതയില്‍ ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. കണ്ണൂർ ടൗണില്‍ നിന്നും പറശിനിക്കടവ് ഭാഗത്തേക്ക് പോകും വഴി റോഡിലെ ഡിവൈഡറില്‍ ഇടിച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ബൈക്ക് ഓടിച്ചിരുന്ന പറശിനിക്കടവ് നണിച്ചേരി സ്വദേശി രാഹുല്‍ കല്ലൂരി എന്ന യുവാവാണ് ആണ് മരിച്ചത്.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം നടന്നത്. ബൈക്ക് ഡിവൈഡറില്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ സമീപത്തു കൂടി കടന്നു പോയ ലോറിയുടെ അടിയിലേക്ക് യുവാവ് തെറിച്ചു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ വയറിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ രാഹുല്‍ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. യുവാവിന്റെ മൃതദേഹം കണ്ണൂർ എകെജി മെമ്മോറിയല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ കണ്ണൂർ ടൌണ്‍ പോലീസ് കേസ് എടുത്തു.
Post a Comment