പീച്ചി ഡാം റിസര്‍വോയറിൽ വീണ നാല് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീന ഷാജനാണ് മരിച്ചത്. തൃശൂര്‍ സെന്റ് ക്ലേയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന. വെള്ളത്തില്‍വീണ മറ്റു മൂന്നു പേരും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്. ഡാമിൽ വീണ കുട്ടികളെ നാട്ടുകാരായിരുന്നു കരക്കെത്തിച്ചത്.
പീച്ചി ഡാം റിസര്‍വോയറില്‍ വീണ 4 പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു
Alakode News
0
Post a Comment