ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ പെട്രോൾ കിട്ടില്ല; വാഹനം എടുക്കുന്നവർ ശ്രദ്ധിക്കുക

ഇന്നു സംസ്ഥാനവ്യാപകമായി പെട്രോൾ പമ്പുകൾ അടച്ചിടും. പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയനിലെ ചിലർ കഴിഞ്ഞ ദിവസം മർദിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. രാവിലെ 6 മുതൽ ഉച്ചയ്ക്കു 12 വരെ പമ്പുകൾ അടയ്ക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. അതേസമയം ശബരിമല മകരവിളക്ക് ഉത്സവം കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post