ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മിനി ജോബ് ഫെയര്‍ 28ന്


കണ്ണൂർ: കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 28ന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു.
എച്ച്‌ ആർ എക്സിക്യൂട്ടീവ്, എച്ച്‌ ആർ മാനേജർ, അക്കൗണ്ടന്റ്, ഡോക്യുമെന്റഷേൻ അസിസ്റ്റന്റ്, ജർമൻ ട്രെയിനർ, കോഴ്സ് അഡൈ്വസർ, റിസപ്ഷനിസ്റ്റ്, കൗണ്‍സിലർ, റിലേഷൻസ് മാനേജർ അസിസ്റ്റന്റ്, എസ്‌കലേഷൻ മാനേജർ, ഭാഷാപരിശീലക, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, ഡിജിറ്റല്‍ മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്, വീഡിയോ കണ്ടൻറ് ക്രിയേറ്റർ, റീല്‍സ് സ്പെഷ്യലിസ്റ്റ്, പ്രോഡക്റ്റ് ഫോട്ടോഗ്രാഫർ, വെബ് ഡെവലപ്പർ, ഗ്രാഫിക് ഡിസൈനർ, എസ് ഇ ഒ സ്പെഷ്യലിസ്റ്റ്, സോഷ്യല്‍ മീഡിയ മാനേജർ, സോളാർ ടെക്നീഷ്യൻ, വെല്‍ഡർ, ഹെല്‍പ്പർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് അസോസിയേറ്റ് /ഔട്ട് ബൗണ്ട് എക്സ്‌പേർട്ട്സ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം.

പ്ലസ് ടു/ഡിഗ്രി, എം.ബി.എ, സി.എ/എ.സി.സി.എ/സി.എം.എ/ബി.കോം/എം.കോം, എം.എ ഇംഗ്ലീഷ്, എം.സി.എ/ബി.സി.എ, ഡിപ്ലോമ ഇൻ ഇലക്‌ട്രിക്കല്‍/സോളാർ എനർജി എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികള്‍ തിരിച്ചറിയല്‍ കാർഡിന്റെ പകർപ്പും 250 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികള്‍ക്കും രജിസ്ട്രേഷൻ സ്ലിപ്പുമായി അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.

Post a Comment

Previous Post Next Post