എന്റെ പൊന്നേ ഇതെങ്ങോട്ട്; വില വീണ്ടും കൂടി‌

പുതിയ റെക്കോർഡുകളിട്ട് സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കൂടി. ഇന്ന് പവന് 240 രൂപ കൂടി 60,440 രൂപയിലും, ഗ്രാമിന് 30 രൂപ വര്‍ധിച്ച് 7,555 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ചയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ആദ്യമായി 60,000 കടന്നത്. ബജറ്റിന് ശേഷം വിലയിൽ മാറ്റത്തിന് സാധ്യതയുണ്ട്. കഴിഞ്ഞ ബജറ്റില്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ച നടപടി പവന് 2,000 രൂപ ഒറ്റയടിക്ക് കുറയാന്‍ കാരണമായിരുന്നു.

Post a Comment

Previous Post Next Post