തളിപ്പറമ്പ് : തളിപ്പറമ്ബ് ബസ് സ്റ്റാൻഡിലും പരിസരത്തും തെരുവുനായ ശല്യത്താല്‍ പൊറുതിമുട്ടുന്നു. ബസ് സ്റ്റാൻഡില്‍ യാത്രക്കാർ ബസ് കാത്തു നില്‍ക്കുന്നിടത്തടക്കം തെരുവ് നായകള്‍ കിടക്കുന്നത് പതിവ് കാഴ്ചയാണ്.
യാത്രക്കാർ ഭീതിയോടെയാണ് ബസ് സ്റ്റാൻഡില്‍ നില്‍ക്കുന്നത്. ആക്രമണ സ്വഭാവത്തോടു കൂടിയുള്ളതാണ് പല നായകളും.
മാർക്കറ്റ് പരിസരം, മന്ന, സെയ്ദ് നഗർ, ഏഴാംമൈല്‍, കാക്കാത്തോട്, താലൂക്ക് ആശുപത്രി പരിസരം എന്നിവിടങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. കഴിഞ്ഞമാസം രണ്ടു തവണയായി തളിപ്പറമ്ബ് നഗരസഭ പരിധിയില്‍ തെരുവുനായകള്‍ ജനങ്ങളെ അക്രമിച്ചിരുന്നു.
17 പേർക്കാണ് കഴിഞ്ഞ മാസം മാത്രം തെരുവുനായകളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പ്രദേശത്ത് തെരുവുനായ ശല്ല്യം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു
Post a Comment