തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ അറസ്റ്റിൽ. പുഷ്പ 2 സിനിമയുടെ റിലീസ് ദിവസം തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വസതിയിൽ നിന്നാണ് താരം അറസ്റ്റിലായത്. കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് നടപടി. പുഷ്പ 2 പ്രീമിയർ ഷോയ്ക്ക് എത്തിയ അല്ലു അർജുനെ കാണാൻ വലിയ തിരക്കനുഭവപ്പെട്ടിരുന്നു. ഇതിനിടയിൽ പെട്ടാണ് ഹൈദരാബാദ് സ്വദേശിനി രേവതി മരിച്ചത്.
Post a Comment