ആലക്കോട്: ആലക്കോട് ടൗണിലും പരിസര റോഡുകളിലും തെരുവുനായ വിളയാട്ടം പെരുകിയത് സ്‌കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള വഴിയാത്രക്കാരെ ഏറെ ഭീതിയി ലാഴ്ത്തുന്നു. ടൗണിലെ റോഡുകളും കടവരാന്തകളും കൈയടക്കിയാണ് തെരുവുനായ വിളയാട്ടം. വാഹനയാത്രക്കാർക്കും തെരുവുനായകൾ അപകട ഭീഷണിയുയർത്തുന്നുണ്ട്. വാഹന ങ്ങൾക്കിടെയിലൂടെ തലങ്ങും വിലങ്ങും പായുന്ന നായകൾ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോ അടക്കമുള്ള ചെറുവാഹ നങ്ങൾക്കും അപകടമുയർത്തുകയാണ്. വിദ്യാർത്ഥികൾ അടക്കമുള്ള കാൽനട യാത്രക്കാരാണ് ഏറെ ഭീതിയിലായിരിക്കുന്നത്. കുട്ടികൾ നടന്നു പോകുന്ന വഴികളിൽ തമ്പടിച്ചാണ് തെരുവുനായ വിളയാട്ടം. പലരും വടി കൈയിൽ കരുതിയാണ് നടക്കുന്നത്. അക്രമകാരികളായ നായകളാണ് യാത്രക്കാർക്ക് ഭീഷണിയുയർത്തുന്നത്. ഭാഗ്യം കൊണ്ടാണ് നായകളുടെ കടിയേൽക്കാതെ രക്ഷപ്പെടുന്നത്. വീടുകളിൽ നിന്നും മറ്റും ഉപേക്ഷിക്കപ്പെടുന്ന നായകളുടെ എണ്ണം വർധിച്ചതോടെയാണ് ടൗണിൽ തെരുവുനായ ശല്യം പെരുകിയത്. അലഞ്ഞുതിരിയുന്ന നായകൾ ടൗണിൽ പെരുകിയിട്ടും പഞ്ചായത്ത് അധികൃതർ അറിഞ്ഞഭാവം നടിക്കുന്നില്ലെന്ന പരാതിയിലാണ് നാട്ടുകാർ. വർധിച്ചുവരുന്ന തെരുവുനായ ശല്യം തടയുന്നതിന് അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യമുയർന്നിരിക്കുകയാണ്.
ആലക്കോട് തെരുവുനായ വിളയാട്ടം; ഭീതിയിൽ വഴിയാത്രക്കാർ
Alakode News
0
Post a Comment