എടക്കോം: എടക്കോം പള്ളിക്ക് സമീപം മരം കയറ്റി വന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ടു മറിഞ്ഞു. ഡ്രൈവറും സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു അപകടം. റോഡ് പുനർനിർമാണത്തിന് ശേഷം ഈ മേഖലയില്‍ അപകടം പതിവാണെന്നും അശാസ്ത്രീയമായ നിർമാണമാണ് കാരണമെന്നും നാട്ടുകാർ ആരോപിച്ചു.
വാഹനങ്ങള്‍ അമിത ഭാരം കയറ്റുന്നതും അപകടത്തിനിടയാക്കുന്നുണ്ട്.
Post a Comment