കാസർകോട്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയില്‍ നഴ്‌സിങ് വിദ്യാർഥിയുടെ ആത്മഹത്യാ ശ്രമത്തില്‍ നടപടി. ഹോസ്റ്റല്‍ വാർഡനെ സ്ഥാനത്തുനിന്ന് മാറ്റി.
ആശുപത്രി എംഡി ഷംസുദ്ദീൻ ആണ് ഇക്കാര്യം അറിയിച്ചത്.
ആശുപത്രിയില്‍ മൂന്നാം വർഷ വിദ്യാർഥിനി ചൈതന്യയാണ് കഴിഞ്ഞ ശനിയാഴ്ച ആത്മഹത്യയ്ക്കു ശ്രമിച്ചത്. നീക്കം സഹപാഠികളുടെ ശ്രദ്ധയില്‍പെട്ടതോടെയാണു വിദ്യാർഥിയെ രക്ഷിക്കാനായത്.
സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്ന് എംഡി അറിയിച്ചു. അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടികള്‍ ഉണ്ടാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണു വിവരം.
Post a Comment