കണ്ണൂർ: പാനൂരില്‍ ചെണ്ടയാട് കണ്ടോത്തുംചാലില്‍ റോഡിന് സമീപം സ്ഫോടനം. വ്യാഴാഴ്ച അർധരാത്രിയിലാണ് ഉഗ്രശബ്ദത്തില്‍ രണ്ട് തവണ സ്‌ഫോടനം ഉണ്ടായത്.
സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ റോഡില്‍ കുഴി രൂപപ്പെട്ടു. നാടൻ ബോംബെറിഞ്ഞതാണെന്നാണ് സംശയം.
പാനൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. പ്രദേശത്തുനിന്ന് സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
Post a Comment