മുബൈ: ബോക്സ് ഓഫീസില്‍ തീപടർത്തി അല്ലു അർജ്ജുന്റെ പുഷ്പ-2 ദി റൂള്‍. വലിയ ഹൈപ്പില്‍ എത്തിയ ചിത്രം ഇന്ത്യൻ സിനിമയില്‍ സമീപകാലത്തെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ഡിസംബര്‍ അഞ്ചിന് ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ഇന്ത്യന്‍ ബോക്‌സോഫീസില്‍നിന്ന് മാത്രം 175.1 കോടി നേടിയെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. ഓവര്‍സീസ് കളക്ഷന്‍ ഉള്‍പ്പെടെ നോക്കിയാൽ ആദ്യദിന കളക്ഷന്‍ 200 കോടി കടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആദ്യ ദിനം 175 കോടി, ജവാന്റെ റെക്കോഡ് മറികടന്നു; ബോക്‌സോഫീസിനെ തീപിടിപ്പിച്ച് പുഷ്പ
Alakode News
0
Post a Comment