ആലക്കോട് നെല്ലിപ്പാറ കപ്പണ ശ്രീ വീരഭദ്രസ്വാമി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം 26, 27, 28 തീയതികളിൽ




ആലക്കോട്: നെല്ലിപ്പാറ കപ്പണ ശ്രീ വീരഭദ്രസ്വാമി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം 26, 27, 28 തീയ്യതികളിലായി നടത്തപ്പെടും. 28 ന് പുലർച്ചെ ഗണപതി ഹോമത്തോടെ ഉത്സവ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. ഉച്ചയ്ക്ക് 1 മണിക്ക് ഭണ്ഡാരപുരയിൽ മംഗര ചാമുണ്ഡിയുടെ കലശവും തുടർന്ന് ക്ഷേത്രത്തിലേക്ക് ഭണ്ഡാരം എഴുന്നള്ളത്തും നടക്കും. 3മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര പെരുന്നിലത്തു നിന്നും ആരംഭിക്കും. വൈകു: 7ന് വീരഭദ്രസ്വാമിയുടെ തിരുപുറപ്പാടും തുടർന്ന് നാട്ടുമൂർത്തി, വീരമ്പി നാർ എന്നീ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. 27 ന് വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം ആലാട ഭഗവതിയുടെ പ്രാരംഭ ചടങ്ങും തുടർന്ന് പടവീരൻ, ഗുരിക്കൾ, വണ്ണാത്തി ഭഗവതി എന്നീ തെയ്യക്കോലങ്ങൾ ഭക്തർക്ക് ദർശന സായൂജ്യമേകും. 4 മണി മുതൽ ക്ഷേത്ര സ്റ്റേജിൽ പ്രാദേശിക കലാപരിപാടികൾ നടത്തപ്പെടും. 28 ന് പുലർച്ചെ ആലാട ഭഗവതിയുടെ പുറപ്പാടും തുടർന്ന് അറക്കൂർ ചാമുണ്ഡി, ഗുളികൻ, കാട്ടുമുടന്തമ്മ, അറക്കൂർ വീരൻ എന്നീ തെയ്യങ്ങളുടെ പുറപ്പാടുകൾക് ശേഷം 12 മണിയോടെ പരകാളിയമ്മയുടെ തിരുമുടി നിവരും. 3 മണിക്ക് തിറ ആറാട്ടോടു കൂടി കളിയാട്ടത്തിന് പരിസമാപ്തി കുറിക്കും.

ക്ഷേത്രാവശ്യങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ
9744352185
9495261108

Post a Comment

Previous Post Next Post