കൊയിലാണ്ടിയില്‍ പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; കുഞ്ഞിന്റെ ശരീരം കണ്ടെത്തിയത് പുഴയില്‍ മീന്‍ പിടിക്കാന്‍ പോയവര്‍

 


കോഴിക്കോട്: നവജാത ശിശുവിന്റെ മൃതദേഹം കൊയിലാണ്ടിയില്‍ പുഴയില്‍ നിന്നും കണ്ടെത്തി. പൊക്കിള്‍കൊടി മുറിച്ചു മാറ്റാത്ത നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിന്‍ കടവിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ 1-30 ഓടെ മീന്‍ പിടിക്കാന്‍ പോയവരാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. 

ഉടന്‍ തന്നെ ഇവര്‍ പോലിസില്‍ അറിയിച്ചു. വിവരം അറിഞ്ഞ് ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. പിന്നീട് പുഴയില്‍ നിന്ന് കരക്കെടുത്ത മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post