റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്ക്

 


ആലക്കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. ആലക്കോട് സെന്റ് മേരീസ് സ്കൂൾ അഞ്ചാംക്ലാസ് വിദ്യാർത്ഥിനി രയരോം കാക്കടവിലെ ഡിയോണ ഡെൽഷി(പത്ത്)നാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെ രയരോം കാക്കടവിലാണ് അപകടം. സ്കൂൾ വാഹ നത്തിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയോര ഹൈവേയിലൂടെ വന്ന കാർ കുട്ടിയെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഡിയോണ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മലയോര ഹൈവേയിലെ സ്ഥിരം അപകടമേഖലയാണ് രയരോം കാക്കടവ് വളവ്.

Post a Comment

Previous Post Next Post