സ്കൂട്ടര്‍ തിരിക്കുന്നതിനിടെ ക്രെയിൻ ഇടിച്ചു; നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു

 



മലപ്പുറം: സ്കൂട്ടറില്‍ ക്രെയിനിടിച്ച്‌ നഴ്സിങ് വിദ്യാർഥിനി മരിച്ചു. ഇഎംഎസ് നഴ്സിങ് കോളജിന് സമീപം താമസിക്കുന്ന പി നേഹ (21) ആണ് മരിച്ചത്.

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ പെരിന്തല്‍മണ്ണ ജൂബിലി ജംക്‌ഷനില്‍ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. 

സ്കൂട്ടറിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു നേഹ. പെരിന്തല്‍മണ്ണ ജൂബിലി ജം‌ക്‌ഷനില്‍നിന്ന് സ്കൂട്ടർ തിരിക്കാനായി നില്‍ക്കുമ്ബോള്‍ ക്രെയിനിന്റെ മുൻചക്രം സ്കൂട്ടറിനു പിന്നില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറിനു പിന്നില്‍ ഇരിക്കുകയായിരുന്ന നേഹ റോഡിലേക്ക് വീണു. ക്രെയിനിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയാണ് മരണം. അല്‍ഷിഫ നഴ്സിങ് കോളജിലെ മൂന്നാംവർഷ ബിഎസ്‌സി വിദ്യാർഥിനിയാണ്.

Post a Comment

Previous Post Next Post