കണ്ണൂരില്‍ വീണ്ടും തെരുവുനായ ആക്രമണം ; 7 പേര്‍ക്ക് കടിയേറ്റു

 


കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ 7 പേര്‍ക്ക് തെരുവ് നായകളുടെ കടിയേറ്റു. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും ചികിത്സ തേടി.

അഞ്ചുകണ്ടി, കോട്ടക്ക് താഴെ, വലിയകുളം എന്നീ സ്ഥലങ്ങളിലാണ് തെരുവ് നായകളുടെ അക്രമണം ഉണ്ടായത്. ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം.


2 കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേരെയാണ് തെരുവ് നായ കടിച്ചത്. ഹാരിസ് (62), അനസ് (12), വഹീദ് (34), നിസാര്‍ (62), ഹവ്വ(12), സുരേഷ്(50), അഷിര്‍(38) എന്നിവര്‍ക്കാണ് കടിയേറ്റത്. വിവരം അറിഞ്ഞ് മേയര്‍ മുസ്ലീഹ് മഠത്തില്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിയാദ് തങ്ങള്‍, കൗണ്‍സിലര്‍ അഷറഫ് ചിറ്റുളി, ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ട് അബ്ദുള്‍ കരീം ചേലേരി മുസ്ലിംലീഗ് മേഖല പ്രസിസണ്ട് അല്‍താഫ് മാങ്ങാടൻ എന്നിവര്‍ ജില്ലാ ആശുപത്രിയിലെത്തി.

Post a Comment

Previous Post Next Post