ഫിഞ്ചാല്‍ ചുഴലിക്കാറ്റ്; തമിഴ്നാടിന് 944 കോടി രൂപ കേന്ദ്ര സഹായം

 


ഫിഞ്ചാല്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ച തമിഴ്നാടിന് 944 കോടി രൂപ കേന്ദ്ര സഹായം പ്രഖ്യാപിച്ചു. 2000 കോടി രൂപയാണ് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നത് അതിൻറെ പകുതി കേന്ദ്രസർക്കാർ അനുവദിച്ചു.അതേസമയം 400 ഓളം പേർ മരിച്ച വയനാടിന് കേന്ദ്ര സഹായം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അറിയിച്ചിരുന്നു.

ഫിഞ്ചാല്‍ ചുഴലിക്കാറ്റിലുണ്ടായ നാശ നഷ്ടങ്ങളെ സംബന്ധിച്ച്‌

മുഖ്യമന്ത്രി എം കെ സ്റ്റാലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ തുക അനുവദിച്ചത്

നാശനഷ്ടങ്ങള്‍ പരിശോധിക്കാൻ കേന്ദ്ര സംഘം തമിഴ്നാട്ടില്‍ എത്തിയ ദിനം തന്നെ കേന്ദ്രം തുക അനുവദിച്ചു എന്നതും ശ്രദ്ധേയമാണ് .കേന്ദ്ര സംഘം റിപ്പോർട്ട് നല്‍കിയശേഷം കൂടുതല്‍ സഹായം അനുവദിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.


ചുഴലിക്കാറ്റ് ആഞ്ഞടിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയാണ് തമിഴ്നാടിന് സഹായം ലഭിച്ചത്.2000 കോടി രൂപയാണ് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നത് അതിൻറെ പകുതി കേന്ദ്രസർക്കാർ അനുവദിച്ചു


അതേസമയം വയനാടിന്റെ കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാൻ പോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല സഹായം അനുവദിക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അറിയിച്ചത്.

Post a Comment

Previous Post Next Post