കാസർഗോഡ്: കാറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന 50 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ പി. അബ്ദുല്‍ ഹക്കീം (27), കുമ്ബള കൊപ്പളത്തെ എ. അബ്ദുല്‍ റഷീദ് (29), ഉദുമ പാക്യാരയിലെ പി.എച്ച്. അബ്ദുറഹ്മാൻ (29) എന്നിവരാണ് അറസ്റ്റിലായത്. ഒരാള്‍ കടന്നുകളഞ്ഞു. മൊഗ്രാല്‍ പുത്തൂരിലെ മുഹമ്മദ് അഷ്റഫാണ് (25) കടന്നുകളഞ്ഞത്.
ഞായറാഴ്ച രാവിലെ പൊയിനാച്ചിയില്‍വെച്ച് മേല്‍പറമ്ബ പൊലീസാണ് പിടികൂടിയത്. മേല്‍പറമ്ബ പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ബോണറ്റിനുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എം.ഡി.എം.എ. സംശയത്തെ തുടർന്ന് എസ്.ഐ നാരായണന്റെ നേതൃത്വത്തില്‍ കാർ തടഞ്ഞുവെച്ച് വിവരം ഇൻസ്പെക്ടറെ അറിയിക്കുകയായിരുന്നു. തുടർന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

Post a Comment