നടുവില്‍ പഞ്ചായത്ത് പരിധിയില്‍ നിരോധിത പ്ലാസ്റ്റിക് പിടികൂടി, പിഴയിട്ടു


നടുവില്‍: ജില്ലാ എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് നടുവില്‍ പഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി.
മണ്ടളത്തെ ജെആർപി സ്റ്റോറില്‍ നിന്നാണ് നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പിടികൂടിയത്. 10000 രൂപ പിഴ ചുമത്തി. 

പേപ്പർ കപ്പ്‌, പ്ലാസ്റ്റിക് വാഴയില, ക്യാരി ബാഗ്, ഗാർബേജ് ബാഗ്, പേപ്പർ പ്ലേറ്റ് തുടങ്ങിയ നിരോധിത ഉത്പങ്ങള്‍ ആണ് സ്‌ക്വാഡ് പിടികൂടിയത്. പിടിച്ചെടുത്തവ ഹരിതകർമ സേനയ്ക്ക് സ്‌ക്വാഡ് കൈമാറി. മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിന് മൗണ്ടെയ്ൻ വ്യൂ എന്ന അപ്പാർട്ട്മെന്‍റിന് 5000 രൂപയും പിഴ ചുമത്തി. 

അപ്പാർട്ട്മെന്‍റിനു പിറക് വശത്തായാണ് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. ജില്ലാ എൻഫോസ്‌മെന്‍റ് സ്‌ക്വാഡ് ടീം ലീഡർ പി.പി. അഷ്‌റഫ്‌, സ്‌ക്വാഡ് അംഗം അലൻ ബേബി, സി.കെ. ദിബില്‍, നടുവില്‍ പഞ്ചായത്ത് ക്ലാർക്ക് ഇ. ഇല്ല്യാസ്, വിഇഒ റന്യ, ബിആർ ജിഷൻ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post