ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജു സാംസണ് സെഞ്ച്വറി, തുടര്‍ച്ചയായി രണ്ട് തവണയെന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ


അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ടാം സെഞ്ച്വറി കുറിച്ച്‌ മലയാളി താരം സഞ്ജു വി സാംസണ്‍. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും മലയാളി താരം സ്വന്തമാക്കി. 27 പന്തുകളില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ താരം 47 പന്തുകളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുകയായിരുന്നു. 9 സിക്‌സറുകളും 7 ഫോറുകളും സഹിതമാണ് താരത്തിന്റെ സെഞ്ച്വറി.

ബംഗ്ലാദേശിനെതിരെ ഹൈദരാബാദില്‍ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങുകയായിരുന്നു മലയാളി താരം സഞ്ജു വി സാംസണ്‍. ഡര്‍ബനിലെ കിംഗ്‌സമേഡ് സ്റ്റേഡിയത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിലൂടെയാണ് താരം സെഞ്ച്വറി തികച്ച്‌ ബാറ്റിംഗ് തുടരുന്നത്. തുടക്കം മുതല്‍ തന്നെ ആക്രമിച്ച്‌ കളിച്ചാണ് താരം മുന്നേറിയത്.

സ്പിന്നര്‍മാര്‍ക്കും പേസര്‍മാര്‍ക്കുമെതിരെ ഒരുപോലെ മികവ് കാണിക്കുന്ന താരമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്ന പ്രകടനാണ് സഞ്ജു പുറത്തെടുത്തത്.

14.2 ഓവര്‍ പിന്നിടുമ്ബോള്‍ 167 ന് രണ്ട് എന്ന സ്‌കോറിലാണ് ഇന്ത്യ. സഞ്ജു സാംസണ്‍ 100*(47), തിലക് വര്‍മ്മ 33*(16) എന്നിവരാണ് ക്രീസില്‍. അഭിഷേക് ശര്‍മ്മ 7(8), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 21*(17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.


Post a Comment

Previous Post Next Post