കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയിൽ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ഉച്ചക്ക് 2.40 ഓടെയാണ് സംഭവം. കല്ലേറിൽ ട്രെയിനിന്റെ ചില്ല് പൊട്ടി. അതേസമയം, ആർക്കും പരിക്കുള്ളതായി വിവരമില്ല. കല്ലെറിഞ്ഞവർക്കായി പോലീസും RPFഉം പ്രദേശത്ത് വ്യാപക തിരച്ചിൽ ആരംഭിച്ചു.
വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ചില്ല് പൊട്ടി
Alakode News
0
Post a Comment