കോഴിക്കോട് ഇടിമിന്നലേറ്റ് അപകടം, ആറ് സ്ത്രീകള്‍ ആശുപത്രിയില്‍


കോഴിക്കോട്: ഇടിമിന്നലേറ്റ് ആറ് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കായണ്ണയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.


തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്. കായണ്ണ 12ാം വാര്‍ഡിലെ നമ്ബ്രത്തുമ്മലില്‍ ആറുമണിയോടെയാണ് അപകടമുണ്ടായത്.

തൊഴിലുറപ്പിന്റെ ഭാഗമായി തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയാണ് തൊഴിലാളികള്‍ക്ക് മിന്നലേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണിവര്‍. ബോധരഹിതരായി വീണവരെ നാട്ടുകാരാണ് ഉടന്‍ വിവിധ ആശുപത്രികളിലെത്തിച്ചത്.

കനത്ത മഴയില്ലെങ്കിലും അതിശക്തമായ ഇടിമിന്നലാണ് പ്രദേശത്ത് ഉണ്ടായത്. പേരാമ്ബ്ര താലൂക്കാശുപത്രിയിലും സഹകരണ ആശുപത്രിയിലുമാണ് പരിക്കേറ്റവര്‍ ചികിത്സ തേടിയത്. സംസ്ഥാനത്ത് മഴയ്‌ക്കൊപ്പം തന്നെ അതിശക്തമായ മിന്നലുണ്ടാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Post a Comment

Previous Post Next Post