വയനാട്ടില്‍ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; രണ്ട് വയസുകാരി മരിച്ചു


വയനാട്: നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ മറിഞ്ഞ് രണ്ട് വയസുകാരി മരിച്ചു. വയനാട് നായ്ക്കട്ടിപിലാക്കാവ് രാജേഷ്-സുമ ദമ്ബതികളുടെ മകള്‍ രാജലക്ഷ്മി ആണ് മരിച്ചത്.

വയനാട് കോട്ടക്കുന്നിന് സമീപമാണ് അപകടം. മുമ്ബില്‍ പോയ കാര്‍ പൊടുന്നനെ യു ടേണ്‍ എടുത്തതോടെ ഓട്ടോ ഈ വാഹനത്തില്‍ തട്ടി മറിയുകയായിരുന്നു.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മാതാപാതാക്കള്‍ അടക്കമുള്ളവർ ഓട്ടോ റിക്ഷയില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ലെന്നാണ് വിവരം.

Post a Comment

Previous Post Next Post