നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി

നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി. വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കുടുംബ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചു. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഇരുവരും ഉറപ്പിച്ച് പറഞ്ഞതോടെയാണ് കുടുംബ കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്. 2022 ലാണ് ധനുഷും സംവിധായിക കൂടിയായ ഐശ്വര്യയും സംയുക്ത പ്രസ്താവനയിലൂടെ വേർപിരിയുന്നുവെന്ന കാര്യം അറിയിച്ചത്. 2004ലാണ് ധനുഷും ഐശ്വര്യയും തമ്മിലുള്ള വിവാഹം നടന്നത്.

Post a Comment

Previous Post Next Post