തളിപ്പറമ്പ് : പുഴയില്‍കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി പൊലിസിനെതിരെ പ്രതിഷേധം വ്യാപകമായി. തളിപ്പറമ്ബ് തിരുവട്ടൂരിലെ ടി.കെ.മെഹറൂഫിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക്12 മണിയോടെ തിരുവട്ടൂര്‍ പുഴയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ പത്തിന് 11.50 ന് പരിയാരം ഗ്രേഡ് എസ്.ഐ വിനയന്‍ ചെല്ലരിയന്റെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ പ്രകാശന്‍, രാജേഷ് കുമാര്‍ സീനിയര്‍ സി.പി.ഒ രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ കുറ്റ്യേരി കടവില്‍മണല്‍കടത്ത് സംഘത്തെ തുരത്തിയിരുന്നു.
നാലംഗസംഘം ഇവിടെ കെ.എല്‍-40 3276 നമ്ബര്‍ ടിപ്പര്‍ലോറിയില്‍ മണല്‍ കടത്തുന്നുണ്ടെന്ന് എസ്.ഐ എന്‍.പി.രാഘവന് വിവരം ലഭിച്ചിരുന്നു.
ഇദ്ദേഹം വിവരം നല്‍കിയത് പ്രകാരമാണ് പോലീസ് സംഘം എത്തിയത്. പൊലിസിന്കണ്ട ഉടനെ മണല്‍കടത്ത് സംഘം പുഴയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നയാളാണ് മെഹറൂഫെന്നാണ് പറയുന്നത്.
മെഹറൂഫിനെ കാണാതായത് സുഹൃത്തുക്കള്‍ പൊലീസില്‍ അറിയിച്ചപ്പോള്‍ സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തില്‍ കാഞ്ഞിരങ്ങാട് ഉണ്ടെന്ന വിവരമാണ് ലഭിച്ചതെന്ന് പൊലിസ് പറഞ്ഞിരുന്നു.എന്നാല്‍ ഇവിടെ സുഹൃത്തുക്കള്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൃതദേഹം കണ്ടെത്തിയെന്ന വിവരത്തെ തുടർന്ന്പരിയാരം പൊലിസ് സ്ഥലത്തെത്തിെയങ്കിലും രോഷാകുലരായ നാട്ടുകാര്‍ മൃതദേഹം മാറ്റാന്‍ സമ്മതിച്ചിട്ടില്ല.
മെഹറൂഫിന്റെ മരണത്തിന് കാരണം പൊലീസാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
പ്രദേശത്ത് കൂടുതല്‍ പൊലിസുകാരെത്തിയതിനു ശേഷമാണ് മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Post a Comment