പ്രവാസിയെ അക്രമിച്ച്‌ കാറും പണവും തട്ടിയെടുത്ത സംഭവം; നാലംഗ സംഘം അറസ്റ്റില്‍


കണ്ണൂർ: വളപട്ടണത്ത് പ്രവാസിയെ അക്രമിച്ച്‌ കാറും പണവും തട്ടിയെടുത്ത നാലംഗ സംഘം അറസ്റ്റില്‍. കോട്ടക്കുന്ന് സ്വദേശി പി ടി റഹീം, ഓണപ്പറമ്ബ് സ്വദേശി സൂരജ് മണ്ഡല്‍, കാഞ്ഞിരത്തറ സ്വദേശി എൻ പി റാസിക്, മന്ന സ്വദേശി പി അജ്‌നാസ്, എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ഇരിക്കൂർ ചേടിച്ചേരി സ്വദേശി ഹംസയെയാണ് ഇവർ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വില്പനയ്‌ക്കായി വച്ചിരിക്കുന്ന ഭൂമി കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞാണ് പ്രതികള്‍ പരാതിക്കാരനൊപ്പം പോയത്. ഒരുമിച്ച്‌ കാറില്‍ സ്ഥലത്തെത്തിയ ശേഷം ഹംസയുമായി വാക്കുതർക്കത്തിലേർപ്പെട്ട പ്രതികള്‍ ഇയാളെ മർദ്ദിച്ച്‌ അവശനാക്കി. ശേഷം കാറില്‍ സൂക്ഷിച്ചിരുന്ന 2,26,000 രൂപയും ഒന്നര ലക്ഷം രൂപ വിലയുള്ള റാഡോ വച്ചും തട്ടിയെടുത്ത് കാറുമായി കടന്നുകളയുകയായിരുന്നു.

ഹംസയുടെ പരാതിയില്‍ വളപട്ടണം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. കവർച്ച ചെയ്ത 2. 62 ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപയും പ്രതികളില്‍ നിന്ന് പിടികൂടി. ഇവരെ ചോദ്യം ചെയ്യലിന് ശേഷം കണ്ണൂർ കോടതിയില്‍ ഹാജരാക്കിയാതായി പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post