മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി പിഎന്‍ മഹേഷാണ് നട തുറക്കുന്നത്. അതിനുശേഷം പതിനെട്ടാംപടിയുടെ വാതില്‍ തുറക്കും. ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്തമേല്‍ശാന്തിമാര്‍ ആദ്യം പടികയറും. ദിവസം 80,000 പേർക്ക് ദർശനം നടത്താം. ദര്‍ശന സമയം 18 മണിക്കൂറാണ്.
'ഇനി എങ്ങും ശരണ മന്ത്രങ്ങൾ'; മണ്ഡലകാല തീര്‍ഥാടനം നാളെ മുതല്‍
Alakode News
0
Post a Comment