ആലക്കോട് പഞ്ചായത്ത് കമ്യൂണിറ്റിഹാള്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു


ആലക്കോട്: പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്‍റെ പ്രവൃത്തി ഉദ്ഘാടനം സജീവ് ജോസഫ് എംഎല്‍എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ജോജി കന്നിക്കാട്ട് അധ്യക്ഷത വഹിച്ചു.

മുൻ മന്ത്രി കെ.സി. ജോസഫിന്‍റെ ആസ്‌തി വികസന ഫണ്ടില്‍ നിന്ന് ഒരുകോടി രൂപയും പഞ്ചായത്തിന്‍റെ ഫണ്ടില്‍ നിന്ന് ഒരുകോടി രൂപയും സജീവ് ജോസഫ് എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്നുള്ള 50 ലക്ഷവും ചെലവഴിച്ചാണ് ആലക്കോട് ടൗണിന് സമീപം ആധുനിക സൗകര്യങ്ങളോടെയുള്ള കമ്യൂണിറ്റി ഹാള്‍ നിർമിക്കുന്നത്. 

ബ്ലോക്ക് വൈസ് പ്രസിഡന്‍റ് പി. പ്രേമലത, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജോണ്‍സണ്‍ താരാമംഗലം, എം.എ. ഖലീല്‍ റഹ്മാൻ, കവിതാ ഗോവിന്ദൻ, ബ്ലോക്ക്‌ മെംബർ പി.കെ. ഗിരിജാമണി, ജോസ് വട്ടമല, പി.ആർ. നിഷ മോള്‍, ജയ്മി ജോർജ്, പ്രസന്ന കുമാർ, റോയ് ചക്കാനിക്കുന്നേല്‍, ബാബു പള്ളിപ്പുറം, വി.ജി. സോമൻ, മാത്യു ചാണക്കാട്ടില്‍, സി.ജി. ഗോപൻ, ഡെന്നീസ് വാഴപ്പള്ളില്‍, അജിത് വർമ, മോളി മാനുവല്‍, പി.സി. ആയിഷ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post