ദിവ്യശ്രീയുടെ കൊലപാതകം: വിവാഹമോചനത്തില്‍ നിന്നും പിൻമാറാത്തതിനാല്‍


പയ്യന്നൂർ: കരിവെള്ളൂരില്‍ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന ഭർത്താവിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

പയ്യന്നൂർ പൊലിസാണ് പ്രതി രാജേഷിൻ്റെ അറസ്റ്റ് വിശദമായ ചോദ്യം ചെയ്യലിന് ശേഷം രേഖപ്പെടുത്തിയത്. കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് പൊലിസ്. കൊടുവാളും ഒരു കുപ്പി പെട്രോളുമായാണ് പ്രതി ദിവ്യശ്രീയുടെ കരിവെള്ളൂരിലെ വീട്ടിലെത്തിയത്. കണ്ണുർ പുതിയതെരു ബാറിലെത്തിയത് പൊലിസ് പിൻതുടരുന്നുണ്ടെന്ന കാര്യം അറിഞ്ഞു കൊണ്ടുതന്നെയാണ്. രക്ഷപ്പെടാൻ തനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ലെന്നും പ്രതി മൊഴി നല്‍കി. 

കണ്ണൂർ കുടുംബ കോടതിയില്‍ ദിവ്യശി വിവാഹമോചനത്തിന് കേസ് കൊടുത്തിരുന്നു. ദിവ്യശ്രീ വിവാഹമോചനത്തില്‍ ഉറച്ചു നിന്നത് പ്രകോപനം സൃഷ്ടിച്ചെന്നും ഭർത്താവ് രാജേഷിന്റെ മൊഴിയില്‍ പറയുന്നു. ഏഴ് ലക്ഷം രൂപയും, സ്വർണഭരണങ്ങളും തിരികെ ചോദിച്ചതും കൊലപാതകത്തിലേക്ക് നയിച്ചു. ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയതെന്നും പ്രതി പറഞ്ഞു. ദിവ്യശ്രീയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷമാണ് വെട്ടിയത്.

വീടിനകത്തേക്ക് കടന്ന രാജേഷ് കൊടുവാള്‍ ഉപയോഗിച്ച്‌ വെട്ടുകയായിരുന്നു. ദിവ്യശ്രീയുടെ മുഖത്തും കഴുത്തിനും ഗുരുതരമായി പരുക്കേറ്റു. ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവ്യശ്രീയും രാജേഷും തമ്മില്‍ ദാമ്ബത്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നു കഴിഞ്ഞ കുറേനാളായി ഇരുവരും അകന്നുകഴിയുകയായിരുന്നു. കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒയായിരുന്നു ദിവ്യശ്രീ. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു. മകള്‍ക്ക് നേരെയുള്ള ആക്രമം തടയുന്നതിനിടെ ദിവ്യശ്രീയുടെ പിതാവ് വാസുവിനും വെട്ടേറ്റു. കൈക്കും ദേഹത്തും വെട്ടേറ്റ ഇദ്ദേഹം കണ്ണൂർ ബേബി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Mahesh Babu Oneindia

source: oneindia.com

Post a Comment

Previous Post Next Post