വീണ്ടും മുകളിലേക്ക് ചാടി സ്വർണ്ണം; ഇന്നത്തെ വില അറിയാം


സംസ്ഥാനത്ത് സ്വർണവില കൂടി. ഇന്ന് ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഇതോടെ വില 7105 രൂപയിലെത്തി. പവന് 200 രൂപ കൂടി 56,840 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ രണ്ട് ദിവസം കുറഞ്ഞ ശേഷമാണ് ഇന്ന് സ്വർണവില കൂടിയത്. കഴിഞ്ഞ ദിവസം ഗ്രാമിന് 120 രൂപ കുറഞ്ഞാണ് വില 7080 രൂപയിലെത്തിയത്. പവന് 960 രൂപ കുറഞ്ഞ് 56,640 രൂപയിലാണ് വ്യാപാരം നടന്നത്. നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയിരുന്നു.

Post a Comment

Previous Post Next Post