കൊച്ചി: 24 വർഷം മുൻപ് ഇറങ്ങിയ മലയാളത്തിലെ മികച്ച മാസ്സ് ആക്ഷന്‍ മമ്മൂട്ടി ചിത്രം 'വല്ല്യേട്ടന്‍' 4 കെ ഡോള്‍ബി അറ്റ്‌മോസ് ദൃശ്യമികവോടെ നവംബര്‍ 29-ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു.
രഞ്ജിത്തിൻ്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കി 2000 ല്‍ പുറത്തിറങ്ങിയ 'വല്യേട്ടൻ' അന്ന് മലയാളത്തിലെ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. പഴയ ജനപ്രിയ ചിത്രങ്ങള്‍ വീണ്ടും ആധുനീക സാങ്കേതിക വിദ്യ കോർത്തിണക്കി റീമാസ്റ്റർ ചെയ്ത് പുറത്തിറങ്ങുന്നത് ട്രെൻഡ് ആയതോടെയാണ് 'വല്യേട്ടൻ' വീണ്ടുമെത്തുന്നത്.
ഇതിനു മുൻപ് റീ റിലീസ് ചെയ്ത മോഹൻലാല്‍ ചിത്രങ്ങളായ സ്പടികവും, ദേവദൂദനും മണിച്ചിത്രത്താഴും രണ്ടാം വരവിലും തീയേറ്ററുകളില്‍ പണം വാരിയിരുന്നു. എന്നാല്‍ മമ്മൂട്ടിയുടേതായി റി റിലീസ് ചെയ്ത 'പാലേരിമാണിക്യ ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' പരാജയമായിരുന്നു. എന്നാല്‍ ഒരു കാലത്ത് തീയേറ്ററുകള്‍ ഇളക്കി മറിച്ച 'വല്യേട്ടൻ' വീണ്ടും എത്തുമ്ബോള്‍ വലിയ പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകർ. ചിത്രത്തിന്റെതായി പുറത്തുവന്ന 4k ടീസർ സോഷ്യല്‍ മീഡയയില്‍ തരംഗമായി കഴിഞ്ഞു.
മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന അറക്കല്‍ മാധവനുണ്ണിയുടെ ആവേശ ഭരിതമായ ആക്ഷന്‍ സ്വീക്വെന്‍സുകളും മാസും ക്ലാസും നിറഞ്ഞ ഡയലോഗുകളുമാണ് ടീസറില്‍ അവതരിപ്പിക്കുന്നത്. നവംബർ 29 വെള്ളിയാഴ്ച 'വല്യേട്ടൻ' വീണ്ടും എത്തുമ്ബോള്‍ ഫാൻസ് ഷോകളടക്കം ബുക്ക് ചെയ്ത് അറക്കല്‍ മാധവനുണ്ണിയുടെ രണ്ടാം വരവ് ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകർ
Post a Comment