ചെറുപുഴ: ബൈക്കപകടത്തില്‍ യുവാക്കള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രി 7.15നാണ് അപകടം നടന്നത്. ചെറുപുഴ- പുളിങ്ങോം റോഡില്‍ ചുണ്ട ഗവ.വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലാണ് അപകടമുണ്ടായത്.
കോലുവളളിയിലെ വാഴ്ത്തുകാട്ട് ജിതിൻ (26), കരിയക്കരയിലെ പാലക്കുടിയില്‍ തോമസ് (25) എന്നിവരെ ചെറുപുഴ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമായതിനാല്‍ ജിതിനെ പയ്യന്നൂരിലേയ്ക്ക് മാറ്റി. പുളിങ്ങോം ഭാഗത്ത്നിന്ന് ബൈക്ക് മുന്നില്‍ പോവുകയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം ബൈക്ക് എതിർ ദിശയില്‍ വന്ന ജീപ്പിനടിയിലേയ്ക്ക് ഇടിച്ചു കയറി. ബൈക്ക് പൂർണമായും തകർന്നു. യുവാക്കളെ ജീപ്പിനടിയില്‍ നിന്നും പുറത്തെടുത്ത് നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചു.
Post a Comment