ചെറുപുഴ ജെഎം യുപി സ്കൂളിനു മുന്നില്‍ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു

ചെറുപുഴ: ചെറുപുഴ ജെഎം യുപി സ്കൂളിനു മുന്നില്‍ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. നിരവധി അപകടങ്ങള്‍ സ്കൂളിനു മുന്നില്‍ റോഡില്‍ ഉണ്ടായത് കണക്കിലെടുത്താണ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്.

സ്കൂള്‍ അധികൃതർ ചെറുപുഴ പോലീസ് സ്റ്റേഷനിലെത്തി സ്പീഡ് ബ്രേക്കർ സ്ഥാപിക്കുന്നത് സംബന്ധിച്ച്‌ സംസാരിച്ചിരുന്നു. 

ഇതേ തുടർന്ന് ചെറുപുഴ പോലീസിന്‍റെ ഇടപെടലാണ് സ്പീഡ് ബ്രേക്കർ സ്ഥാപിക്കുന്നതിന് വഴിതെളിച്ചത്. ചെറുപുഴ റോട്ടറി ക്ലബാണ് ഇതിനാവശ്യമായ പ്രവർത്തനങ്ങള്‍ നടത്തിയത്. യോഗത്തില്‍ ചെറുപുഴ റോട്ടറി ക്ലബ് പ്രസിഡന്‍റ് ജോസ് തടത്തില്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ഡിവൈഎസ്പി കെ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. 

ചെറുപുഴ എസ്‌ഐ രൂപ മധുസൂദനൻ, ചെറുപുഴ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ, ഡോ. സി.ഡി. ജോസ്, കെ.കെ. വേണുഗോപാല്‍, റോയി ആന്ത്രോത്ത്, രവി വാഴക്കോടൻ, സലിം തേക്കാട്ടില്‍, റോയി ഇടക്കരോട്ട്, സുഭാഷ്, ജെഎം യുപി സ്കൂള്‍ മുഖ്യാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. അധ്യാപകർ, വിദ്യാർഥികള്‍, പിടിഎ അംഗങ്ങള്‍, വാഹന ഡ്രൈവർമാർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post