പശുവിനെ തിരഞ്ഞ് വനത്തില്‍ പോയ 3 സ്ത്രീകളെ കാണാനില്ല, ആനയുടെ മുന്നില്‍പ്പെട്ടു, വ്യാപക തിരച്ചില്‍


കോതമംഗലം: പശുവിനെ തിരഞ്ഞ് കാട്ടിനുള്ളില്‍ പോയ മൂന്നുസ്ത്രീകളെ കാണാതായി. കുട്ടമ്ബുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയൻ, കാവുംപടി പാറുക്കുട്ടി, പുത്തൻപുര ഡാർളി എന്നിവരെയാണ് കാണാതായത്.
ഇവർക്കായി തിരച്ചില്‍ ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇവർ കാട്ടിനുള്ളിലേക്ക് പോയത്. പശു തിരിച്ചുവന്നിരുന്നു.

ബുധനാഴ്ചയാണ് പശുവിനെ കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം വനമേഖലയിലേക്ക് ഇവർ പശുവിനെയും തിരഞ്ഞ് പോവുകയായിരുന്നു. വനപാലകരും ഫയർഫോഴ്സും ചേർന്നാണ് തിരച്ചില്‍ നടത്തുന്നത്. വൈകീട്ട് അഞ്ചുമണിവരെ ഇവരുടെ മൊബൈല്‍ ഫോണില്‍ റെയ്ഞ്ച് ഉണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു.

കാട്ടിനകത്തേക്ക് പോയ സംഘം പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ ആനയുടെ മുന്നില്‍പ്പെട്ടുവെന്നും, പേടിച്ച്‌ ചിതറിയോടിയെന്നും മായ ഭർത്താവിനെ ഫോണില്‍ വിളിച്ച്‌ പറഞ്ഞിരുന്നു. മായയുടെ കൈയിലാണ് ഫോണുള്ളത്. ഈ മൊബൈലില്‍ 4:15 വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. പാറപ്പുറത്ത് ഇരിക്കുകയാണെന്നും ഒരു കുപ്പി വെള്ളം കൊണ്ടുവരണമെന്നും ഇവർ ഭർത്താവിനോട് പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post