എഡിഎമ്മിന്‍റെ മരണം: പി.പി.ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.പി.ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഇന്ന് വൈകുന്നേരം അഞ്ച് വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. 

ഇന്ന് വൈകുന്നേരം വരെ അന്വേഷണസംഘം ദിവ്യയെ ചോദ്യം ചെയ്യും. അറസ്റ്റിലായ ദിവസം മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കിലും ദിവ്യ ഇതിനോട് സഹകരിച്ചിരുന്നില്ല. കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് കാട്ടി പോലീസ് അപേക്ഷ നല്‍കുകയായിരുന്നു.

രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് നല്‍കിയത്. എന്നാല്‍ ഒരു ദിവസത്തേക്കാണ് ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

Post a Comment

Previous Post Next Post