ഇനി അല്‍പ്പം വിശ്രമമാവാം; റെക്കോര്‍ഡ് കുതിപ്പിനിടയില്‍ ചെറിയൊരു ഇടവേളയെടുത്ത് സ്വര്‍ണം

കൊച്ചി: റെക്കോര്‍ഡ് കുതിപ്പിനിടയില്‍ ചെറിയൊരു ഇടവേളയെടുത്ത് സ്വർണം. ഇന്ന് വിപണിയില്‍ നെരി. കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു ഗ്രാം സ്വർണത്തിന് 70 രൂപ കുറഞ്ഞ് 7385ല്‍ എത്തി. പവന് 560 രൂപ രുറഞ്ഞ് 59,080ല്‍ എത്തി. ഇന്നലെ 59,640 രൂപ നിരക്കിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. ഇതോടെ 60000 കടക്കുമോ എന്ന ആശങ്കയിലായിരുന്നു ആഭരണ പ്രേമികള്‍.

അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ആ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്. നേരിയ തോതില്‍ വ്യത്യസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബർ 2 മുതല്‍ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാല്‍ അവസാന ആഴ്ചകളിലേയ്ക്കെത്തുമ്ബോള്‍ മാസത്തെ ഏറ്റവും നിരക്കാണ് സ്വർണം രേഖപ്പെടുത്തിയത്.

ഒക്ടോബർ മാസത്തെ സ്വർണവില (പവനില്‍)

ഒക്ടോബർ 1: 56,400
ഒക്ടോബർ 2: 56,800
ഒക്ടോബർ 3: 56,880
ഒക്ടോബർ 4: 56,960
ഒക്ടോബർ 5: 56,960
ഒക്ടോബർ 6: 56,960
ഒക്ടോബർ 7: 56,800
ഒക്ടോബർ 8: 56,800
ഒക്ടോബർ 9: 56,240
ഒക്ടോബർ 10: 56,200
ഒക്ടോബർ 11: 56,760
ഒക്ടോബർ 12: 56,960
ഒക്ടോബർ 13: 56,960
ഒക്ടോബർ 14: 56,960
ഒക്ടോബർ 15: 56,760
ഒക്ടോബർ 16: 57,120
ഒക്ടോബർ 17: 57,280
ഒക്ടോബർ 18: 57,920
ഒക്ടോബർ 19: 58,240
ഒക്ടോബർ 20: 58,240
ഒക്ടോബർ 21: 58,400
ഒക്ടോബർ 22: 58,400
ഒക്ടോബർ 23: 58,720
ഒക്ടോബർ 24: 58,280
ഒക്ടോബർ 25: 58,360
ഒക്ടോബർ 26: 58,880
ഒക്ടോബർ 27: 58,880
ഒക്ടോബർ 28: 58,520
ഒക്ടോബർ 29: 59,000
ഒക്ടോബർ 30: 59,520
ഒക്ടോബർ 31: 59,640

സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വർണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

നിലവില്‍ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച്‌ സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളില്‍ ദിവസത്തില്‍ രണ്ടുതവണ വരെ അസോസിയേഷനുകള്‍ വില പുതുക്കാറുണ്ട്.

Post a Comment

Previous Post Next Post