ദില്ലി: ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച ഇന്ത്യൻ റെയില്‍വേയുടെ തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍.
120 ദിവസത്തില്‍ നിന്ന് 60 ദിവസമായാണ് സമയപരിധി വെട്ടിച്ചുരുക്കിയത്. അതായത് ഇനി മുതല്‍ 60 ദിവസം (യാത്രാ തീയതി ഒഴികെ) മുമ്ബ് വരെ മാത്രമേ ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാൻ സാധിക്കുകയുള്ളൂ.
4 മാസം മുമ്ബ് ബുക്ക് ചെയ്ത ശേഷം യാത്ര അടുക്കുമ്ബോള്‍ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നതിനാലാണ് നിയമത്തില്‍ മാറ്റം വരുത്തുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം. 60 ദിവസമെന്ന സമയ പരിധി വരുമ്ബോള്‍ യാത്രകള്‍ കൃത്യമായി ക്രമീകരിക്കാനാകുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. ട്രെയിനുകളുടെ സമയക്രമത്തില്‍ അടക്കം വരുന്ന മാറ്റങ്ങള്‍ ടിക്കറ്റെടുത്തവരെ പ്രതികൂലമായി ബാധിക്കുന്ന സംഭവങ്ങള്‍ ഒഴിവാക്കാനാകുമെന്നും റെയില്‍വേ അറിയിച്ചിരുന്നു.
Post a Comment