68 ആം വയസില്‍ തുല്ല്യതാ പരീക്ഷ വിജയിച്ച്‌ നടൻ ഇന്ദ്രൻസ്


തിരുവനന്തപുരം: 68 ആം വയസില്‍ തുല്ല്യതാ പരീക്ഷ വിജയിച്ച്‌ നടൻ ഇന്ദ്രൻസ്. സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷയാണ് അദ്ദേഹം വിജയിച്ചത്.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചാണ് അദ്ദേഹം പരീക്ഷ എഴുതിയത്. 

നവകേരളസദസിന്‍റെ ചടങ്ങില്‍ പങ്കെടുക്കവേയാണ് തുടർപഠനത്തിന് ഇന്ദ്രൻസ് താത്പര്യം അറിയിച്ചത്. പത്താംക്ലാസ് തുല്യത നേടുക എന്നതാണ് ഇന്ദ്രൻസിന്‍റെ ലക്ഷ്യം.

Post a Comment

Previous Post Next Post