വിമര്‍ശകരുടെ വായടപ്പിച്ച് സഞ്ജു, സെഞ്ചുറി



ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടി20യില്‍ സഞ്ജു സംസണും തിലക് വര്‍മയ്കും സെഞ്ചുറി. പരമ്പരയില്‍ മലയാളി താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഒന്നാകെ മൂന്നാമത്തേയും. ഇതുവരെ 51 പന്തുകള്‍ നേരിട്ട സഞ്ജു എട്ട് സിക്‌സും ആറ് ഫോറും നേടി. സഞ്ജുവിന്റെ കരുത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 18.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുത്തിട്ടുണ്ട് 253 ഇന്ത്യ. സഞ്ജുവിന് കൂട്ടായി തിലക് വര്‍മ (100) ക്രീസിലുണ്ട്. തിലകിന്‍റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. അഭിഷേഖ് ശര്‍മയുടെ (36) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ക്ക് ശേഷമാണ് സഞ്ജു മറ്റൊരു സെഞ്ചുറി നേടുന്നത്.
ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സഞ്ജു - അഭിഷേക് സഖ്യം ഒന്നാം വിക്കറ്റില്‍ 73 റണ്‍സ് ചേര്‍ത്തു. ആറാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 18 പന്തുകള്‍ നേരിട്ട അഭിഷേഖ് നാല് സിക്‌സും രണ്ട് ഫോറും നേടിയിരുന്നു. അഭിഷേക് പോയെങ്കിലും സഞ്ജു-തിലക് സഖ്യം വെടിക്കെട്ട് തുടര്‍ന്നു. തിലകായിരുന്നു കൂടുതല്‍ ആക്രമണോത്സുകത കാണിച്ചത്. സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റിംഗ് തുടര്‍ന്നു. ഇതിനിടെ സെഞ്ചുറി കൂട്ടുകെട്ടും പൂര്‍ത്തിയാക്കി.

Post a Comment

Previous Post Next Post