വയനാട്ടിൽ ഈ മാസം 19ന് ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫും എല്‍ഡിഎഫും. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹർത്താല്‍. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെയാണ് യുഡിഎഫിന്‍റെ പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
പ്രധാനമന്ത്രിയുടേത് മനുഷ്യത്വ വിരുദ്ധ പ്രവർത്തനമാണെന്ന് ടി. സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. വയനാട് ദുരന്തം എല്‍ 3 കാറ്റഗറി യിൽ ഉൾപ്പെടുത്തണം. ജനകീയ ഹർത്താലാണ് നടത്തുന്നത്. മറ്റു സംസ്ഥാനങ്ങൾക്ക് പ്രത്യേക സഹായം നൽകി. എന്തിനാണ് വയനാടിനോട് അനീതി? വയനാടിന് ആവശ്യം പ്രത്യേക പാക്കേജാണെന്നും എംഎല്‍എ പറഞ്ഞു.
Post a Comment