പാനൂർ : പുതുച്ചേരി സംസ്ഥാനത്തെ മാഹിയില്‍ മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടി. രാവിലെ 8 മുതല്‍ രാത്രി 11 വരെ നീട്ടിയാതായി മാഹി ഡപ്യൂട്ടി കമ്മീഷണർ (എക്സൈസ്) ഉത്തരവിട്ടു.
എക്സൈസ് ആക്‌ട് പ്രകാരം രാത്രി 11 വരെയാണ് പ്രവൃത്തി സമയനിയമം നിലനില്‍ക്കുന്നതെങ്കിലും 10 ഓടെ മദ്യശാലകള്‍ അടക്കാറുണ്ട്. ഈ സമയക്രമത്തിനാണ് മാറ്റം വരുന്നത്. എഫ്.എല്‍ 1, എഫ്.എല്‍ 2 ടൂറിസം എന്നീ വിഭാഗങ്ങള്‍ക്ക് ബാധകമാണ്.
ബാറുള്‍പ്പെടെ 64 മദ്യശാലകളാണ് മാഹി മേഖലയില്‍ പ്രവർത്തിക്കുന്നത്.
Post a Comment