കൊച്ചി; എയറിലായ നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ വീണ്ടും എയറിലാക്കി കേരള പൊലീസ്. കുട്ടികളിലെ മാനസികസമ്മര്‍ദം ലഘൂകരിക്കുന്നതിനായി കേരള പൊലീസ് ആരംഭിച്ച ചിരി പദ്ധതിയുടെ പോസ്റ്ററിലാണ് ബേസില്‍ ഇടം നേടിയത്.
കേരള പൊലീസ് വളരെ രസകരമായി അവതരിപ്പിച്ച പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. നേരത്തേയും ഇത്തരത്തിലുള്ള പോസ്റ്ററുകളും തലക്കെട്ടുകളുമായി കേരള പൊലീസ് സോഷ്യല്‍ മീഡിയയുടെ കൈയടി വാങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോഴിക്കോട് ഇ എം എസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനല്‍ വേദിയില്‍ നടന്ന സംഭവമാണ് ബേസിലിനെ എയറിലാക്കിയത്. കാലിക്കറ്റ് എഫ്‌സി-ഫോഴ്സ കൊച്ചി മത്സരം കാണുന്നതിന് ഫോര്‍സ കൊച്ചിയുടെ ഉടമസ്ഥനായ നടനും സംവിധായകനുമായ പൃഥ്വിരാജും കാലിക്കറ്റ് എഫ്സിയുടെ ഉടമസ്ഥനായ ബേസില്‍ ജോസഫും എത്തിയിരുന്നു. സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് ആ താരം മടങ്ങിയിരുന്നു. ഇതിന്റെ വീഡിയോ ദ്രുതഗതിയിലാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ബേസിലിനെ ട്രോളി നടന്‍ ടൊവിനോ തോമസും ക്രിക്കറ്റ് താരം സഞ്ജു സാംസണും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരള പൊലീസും സംഭവം ഏറ്റെടുത്തത്.
Post a Comment