എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണംവിട്ട് കിണറില്‍ പതിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: എറണാകുളം കോലഞ്ചേരിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് കിണറില്‍ പതിച്ചു. പാങ്കോട് ചാക്കപ്പൻ കവലയ്ക്ക് സമീപമാണ് കാർ 15 അടിയോളം താഴ്ചയുള്ള കിണറില്‍ വീണത്.
യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. 

ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. കാർ റോഡിലെ ചപ്പാത്തില്‍ ഇറങ്ങിയപ്പോള്‍ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തി തകർത്ത് കിണറിലേക്ക് വീഴുകയായിരുന്നു. കിണറില്‍ വെള്ളം കുറവായതിനാല്‍ വൻ ദുരന്തം ഒഴിവായി. കൊട്ടാരക്കര സ്വദേശികളായ ദമ്ബതികളായ അനില്‍, വിസ്മയ എന്നിവരാണ് അപകടത്തില്‍പെട്ടത്. ഇവരുടെ പരിക്ക് ഗുരുതമല്ല. 

പട്ടിമറ്റത്തുനിന്ന് ഫയർഫോഴ്‌സ് സംഘം എത്തിയാണ് ദമ്ബതികളെ രക്ഷിച്ചത്. ക്രെയിൻ ഉപയോഗിച്ച്‌ കാർ കിണറ്റില്‍നിന്നു പുറത്തെടുത്തു. ദമ്ബതികള്‍ക്ക് ഡോർ തുറക്കാൻ സാധിച്ചതിനാല്‍ രക്ഷാപ്രവർത്തനം എളുപ്പമായി.


Post a Comment

Previous Post Next Post