സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് ഇന്ന് 200 രൂപയാണ് കൂടിയത് ഇതോടെ ഇന്നത്തെ വില 56,960 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 7120 രൂപയായി. ഇപ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും, നികുതിയും അടക്കം 60,000- 65,000 രൂപ മുടക്കേണ്ടി വരും. വരും മാസങ്ങളിലും സ്വർണ വില ഉയരുമെന്നാണ് റിപ്പോർട്ട്. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ.
Post a Comment