നെടുംപൊയില്‍: നെടുംപൊയില്‍ ചുരത്തിലെ ഇരുപത്തിയൊന്പതാംമൈലില്‍ റോഡ് നിർമാണത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ച നിർമാണത്തൊഴിലാളി പീറ്ററിന്‍റെ കുടുംബത്തിന് പത്തുലക്ഷം രൂപയുടെ ധനസഹായം നല്‍കും.
നെടുംപൊയിലില്‍ ചേർന്ന പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് ഇതു സംബന്ധിച്ച നിർദേശം ഉയർന്നത്. കരാറുകാരനാണ് ധനസഹായം നല്‍കുക. ഇതു സംബന്ധിച്ച് അദ്ദേഹം സമ്മതം അറിയിച്ചു. പീറ്ററിന്‍റെ മരണത്തിനിടയാക്കിയത് കരാറുകാരന്‍റെയും അധികൃതരുടെയും അനാസ്ഥയാണെന്ന് യോഗത്തില്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരുന്നു.
പീറ്ററിന്‍റെ കുടുംബത്തിന് സർക്കാരില്‍ നിന്ന സഹായം ലഭ്യമാക്കാനും നിർത്തിവച്ച റോഡ് നിർമാണം പുനരാരംഭിക്കാനും യോഗതത്തില്‍ തീരുമാനമായി. കോളയാട് പഞ്ചായത്ത് പ്രസിഡന്‍റ് എം. റിജി അധ്യക്ഷത വഹിച്ചു. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍സി ജോയി, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്‍റ് ആന്‍റണി സെബാസ്റ്റ്യൻ, തവിഞ്ഞാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസ് പാറക്കല്‍, കണിച്ചാർ പഞ്ചായത്തംഗം ജിമ്മി ഏബ്രഹാം, എം. രാജൻ, പ്രേംജിത്ത്, ബാബു, ഷജില്‍കുമാർ, എ.ജെ. ജയ്സണ്‍, ഷാജി ജോണ്‍, എം. ജഗദീഷ്, സ്വപ്ന പ്രിൻസ് എന്നിവർ പ്രസംഗിച്ചു.
Post a Comment